ഇടുക്കിയിലെ അരിക്കള്ളനായ കാട്ടുകൊമ്പനെ തളച്ചുകൂട്ടിലാക്കാന്‍ കെണിയൊരുക്കുന്നു. വമ്പന്‍ കൂടുണ്ടാക്കി കെണിയില്‍പ്പെടുത്താനാണ് ആദ്യശ്രമം. കൂട്ടില്‍ കയറുന്നതോടെ മയക്കുവെടിവച്ച് വീഴ്ത്താനും തീരുമാനമായി. ഇതിനായുള്ള വിദഗ്ധസംഘം അടുത്ത ആഴ്ച അവസാനത്തോടെ ശാന്തന്‍പാറയിലെത്തും. ഡോ.അരുൺ സഖറിയയാണ് ടീമിനെ നയിക്കുന്നത്. 10ന് പകല്‍ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശാന്തന്‍പാറയിലും ചിന്നക്കനാലിലുമാണ് അരിക്കൊമ്പന്റെ വിളയാട്ടം.
കൂടിനുവേണ്ട മരംമുറിക്കാനുള്ള ടെണ്ടര്‍ നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അത് പൂര്‍ത്തിയാകുന്നതോടെ മരം മുറിച്ച് കൂട് നിര്‍മ്മാണം ആരംഭിക്കും. അതിനിടെ കോടനാടുള്ള കൂടിന്റെ സുരക്ഷാ പരിശോധനയും നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷമായിരിക്കും പുതിയ കൂടിന്റെ കാര്യത്തിലുള്ള അന്ത്യമ തീരുമാനം എടുക്കു.
അതേസമയം അരിക്കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി അക്രമങ്ങള്‍ തുടരുന്നുണ്ട്. ഏതാനും വീടുകളും കടകളും തകര്‍ത്തത് ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചു.
English Sammury: Setting a trap to catch rice thief elef in idukki
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.