22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

അരിക്കൊമ്പന്‍; ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Janayugom Webdesk
തിരുവനന്തപുരം
April 17, 2023 11:52 am

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരായി കേരളം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അരികൊമ്പൻ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് കേരളം ഹർജി സമർപ്പിച്ചത്.അതേസമയം, അരിക്കൊമ്പനെ പിടികൂടാനായി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്ന് മാറ്റി.

കുങ്കിയാനകളെ കാണാൻ വരുന്ന വിനോദസഞ്ചാരികൾ ഒരു ക്രമസമാധാന പ്രശ്നമാകാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.അരിക്കൊമ്പൻ ദൗത്യം അനിശ്ചിതത്വത്തിൽ നിൽക്കെകുങ്കിയാനകളെ അവിടെ നിർത്തുന്നത് ഉചിതമല്ല എന്ന് വനമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പ്രദേശത്ത് കുങ്കിയാനകളെ കാണാൻ ധാരാളം ടൂറിസ്റ്റുകൾ എത്തുന്നുണ്ട്.

ഈ ആൾക്കൂട്ട സാന്നിധ്യം പ്രശ്നമാണ്.അതുകൊണ്ട് അവയെ 301 കോളനിയിലേക്ക് മാറ്റും. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം അരിക്കൊമ്പനെ മാറ്റാനായി മറ്റൊരു സ്ഥലം കണ്ടുപിടിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു

Eng­lish Sum­ma­ry: arikkombanu‍n; The Supreme Court said that it can­not inter­fere with the petition

You may also like this video: 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.