22 January 2026, Thursday

വീണ്ടും പടയപ്പയുടെയും അരികൊമ്പന്റെയും ആക്രമണം

പടയപ്പ മുന്നാറിൽ കെഎസ്ആർടിസി ബസിനു നേരെ
അരിക്കൊമ്പന്‍ പൂപ്പാറയില്‍ വീട് തകര്‍ത്തു
web desk
ഇടുക്കി
March 5, 2023 1:10 pm

ഇടുക്കിഇടുക്കിയിൽ വീണ്ടും പടയപ്പയുടെയും അരികൊമ്പന്റെയും ആക്രമണം. കഴിഞ്ഞ രാത്രി 12 ഓടെയാണ് മൂന്നാർ നെയ്മക്കാടിന് സമീപത് വച്ച് തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് നേരെ പടയപ്പ പാഞ്ഞടുത്തത്. ബസിന്റെ മിറർ ഗ്ലാസ് ആന തകർത്തു. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. കഴിഞ്ഞ രാത്രി രണ്ട് മണിയോടെയാണ്,

പൂപ്പാറ തലകുളത്ത്, അരികൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നത്. തലക്കുളം സ്വദേശി ബൊമ്മരാജിന്റെ വീടാണ് തകർന്നത്.
ആക്രമണം നടന്ന സമയത് വീട്ടിൽ ആൾകാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വച്ചാണ് ആനയെ തുരത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ, 15 ലധികം വീടുകളാണ് ആനയുടെ ആക്രമണത്തിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി തകർന്നിട്ടുള്ളത്. 10 ദിവസത്തിലധികമായി, മൂന്നാർ കടലാർ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന കൂട്ടം സ്ഥിരമായി നാശം വിതയ്ക്കുന്നുണ്ട്.

Eng­lish Sam­mury: arikom­ban and padayap­pa attacked again in idukki

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.