27 January 2026, Tuesday

Related news

January 27, 2026
January 27, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026

അരിക്കൊമ്പൻ തിരികെ കേരളത്തിന്റെ വനം മേഖലയിലേക്ക്

എവിൻ പോൾ
ഇടുക്കി
May 2, 2023 8:57 pm

മയക്കം പൂർണ്ണമായി വിട്ടുമാറിയ അരിക്കൊമ്പൻ തമിഴ്‌നാട് വനം മേഖലയിൽ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞ ശേഷം ഇന്ന് വൈകീട്ടോടെ വീണ്ടും കേരളത്തിന്റെ അതിർത്തി മേഖലയിലേക്ക് തിരിച്ച് സഞ്ചരിക്കുന്നതായി റേ‍ഡിയോ കോളർ സന്ദേശം.
കേരള-തമിഴ്‌നാട് അതിർത്തിയായ വണ്ണാത്തിപ്പാറ ഭാഗത്തായിരുന്നു രാവിലെ മുതൽ ആന. പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സ്ഥലത്തുനിന്ന് പത്ത് പന്ത്രണ്ട് കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം. ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസ മേഖലയാണ്. ഇതെതുടർന്ന് അരിക്കൊമ്പൻ അതിർത്തി കടക്കാൻ സാധ്യതയുണ്ടോ എന്ന് തമിഴ്‌നാട് വനംവകുപ്പും നിരീക്ഷിച്ച് വരികയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് അധികൃതർ അറിയിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്ന നിഗമനത്തിൽ തന്നെയാണ് കേരള വനംവകുപ്പും.
അതേസമയം അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിടുംമുമ്പ് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

eng­lish sum­ma­ry; Arikom­ban returns to the for­est sec­tor of Kerala

you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 27, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.