അരിക്കൊമ്പനെ മയക്കുവെടിവച്ചു. സിമന്റ് പാലത്തില്‍ വച്ചാണ് മയക്കുവെടിവച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടിവച്ചത്. 12 മണി കഴിഞ്ഞ സമയത്ത്
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്തായിരുന്നു അരിക്കൊമ്പൻ, ആനയിറങ്കൽ ഡാമിന്റെ സമീപപ്രദേശമായ സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിച്ചാണ് മയക്കുവെടിവച്ചത്. അങ്ങിനെ ദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി.ഇനിയുള്ള മണിക്കൂറുകളിൽ ആനയുടെ നീക്കം പ്രത്യേകം നിരീക്ഷിക്കേ ണ്ടതുണ്ട്. വേണ്ടി വന്നാൽ ഒരു ഡോസു കൂടി മയക്കുവെടിവയ്ക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തേടെ അരിക്കൊമ്പനെ പ്രത്യേക വാഹനത്തിൽ കയറ്റി ദൗത്യത്തിന്റെ ഭാഗമായി മാറ്റാനാണ് പദ്ധതി കുങ്കിയാനകളും സിമന്റുപാലത്തിൽ നിൽക്കുകയാണ്. മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.