ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയതിന് എതിരായ ഇഡി ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.ജാമ്യം താൽക്കാലികമായി തടഞ്ഞ ഡല്‍ഹി ഹൈക്കോടതി നടപടിക്ക് എതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയും സമീപിച്ചിട്ടുണ്ട്.
അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി വിധിക്കെതിരെ ഇഡിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.വിചാരണക്കോടതി തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45-ാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിന് ഒടുവിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.
English Summary:
Arivind Kejriwal’s Bail: High Court Verdict on ED Petition Today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.