17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 9, 2024
November 7, 2024
November 5, 2024
October 28, 2024
October 26, 2024
October 19, 2024
October 17, 2024
October 16, 2024
October 10, 2024

അർജുൻ രക്ഷാ ദൗത്യം; എട്ടാംദിനവും വിഫലം, ഇടപെട്ട് കർണാടക ഹൈക്കോടതി

Janayugom Webdesk
കോഴിക്കോട്
July 23, 2024 9:00 pm

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ ഇന്നലെ വൈകിട്ടോടെ താത്കാലികമായി അവസാനിപ്പിച്ചു. പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തിയത്. മുങ്ങൽ വിദ​ഗ്ധർക്ക് ശക്തമായ അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്. 

നേരത്തെ നദിക്കരയിൽ അർജുന് വേണ്ടി തിരച്ചിൽ നടത്തുന്ന സ്ഥലത്തുനിന്നുള്ള റഡാറിന്റെ സിഗ്നൽ മാപ് പുറത്തുവന്നിരുന്നു. നദിക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്നലെ നാവികസേന പരിശോധന നടത്തിയത്. എൻഐടി സൂറത്കലിലെ വിദഗ്ധരാണ് മാപ് തയ്യാറാക്കിയത്. മണ്ണിടി‍ഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്. 20 ടൺ ഭാരമുള്ള ലോറിയാണ് അർജുന്റേത്. മലമുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇ‍ടിഞ്ഞിറങ്ങിയിട്ടുണ്ട്.

അതിന്റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി കരയിൽ നിന്ന് 40 മീറ്ററോളം അകലത്തിൽ ആകാം. അവിടെ നിന്നാണ് സിഗ്നലുകളും ലഭിച്ചിരിക്കുന്നത്. അതിനിടെ അർജുൻ ഉള്‍പ്പെടെയുള്ളവരെ കാണാതായ സംഭവത്തിൽ കർണാടക ഹൈക്കോടതി ഇടപെട്ടു. അപകടം ഗൗരവമേറിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും കർണാടക സർക്കാരിനോടും റിപ്പോർട്ട് തേടി. ഇന്ന് രാവിലെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. 

Eng­lish Sum­ma­ry: Arjun Res­cue Mis­sion; Failed on the eighth day, Kar­nata­ka High Court intervened
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.