25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

അര്‍ജുന്റെ ലോറി പുഴയിൽ നിന്ന് കരക്ക് കയറ്റി; വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു

Janayugom Webdesk
ഷിരൂർ
September 26, 2024 10:42 am

കര്‍ണാടക ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് പൂർണമായും ഇവ ശേഖരിക്കും. ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ഡിഎൻഎ ഫലം കിട്ടിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിക്കും. അർജുൻ ഉപയോഗിച്ച വസ്തുക്കൾ മുഴുവൻ ലോറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് പറഞ്ഞത്. 

ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ആരംഭിച്ചു. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നാൽ നാളെത്തന്നെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. വേഗത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി പുഴക്കരയിലേക്ക് മാറ്റി. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും മറ്റും ബന്ധുക്കൾക്ക് കൈമാറണം. ശരീര ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.