7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025

പാകിസ്ഥാനെതിരെ വീണ്ടും മുന്നറിയിപ്പുമായി കരസേന

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2025 10:11 pm

പാകിസ്ഥാനെതിര വീണ്ടും മുന്നറിയിപ്പുമായി കരസേന പശ്ചിമ കമാൻഡർ ലഫ് ജനറൽ മനോജ് കുമാർ കത്വാർ. ഇനിയും ആക്രമണം നടത്താൻ പദ്ധതിയുണ്ടെങ്കില്‍ ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകുമെന്ന് കത്വാർ മുന്നറിയിപ്പ് നല്‍കി. യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല. അതിനാൽ പഹൽഗാം മോഡൽ ആക്രമങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. ഭാവിയിൽ പാകിസ്ഥാൻ പഹൽഗാം പോലുള്ള ആക്രമണങ്ങൾ നടത്തുമോ എന്ന ചോദ്യത്തിന്, പാകിസ്ഥാന്റെ ചിന്താഗതിയിൽ മാറ്റം വരുന്നതുവരെ അവർ ഇത്തരം ദുഷ്ടതകൾ തുടർന്നുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഭാവിയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പഹൽഗാം പോലുള്ള ആക്രമണങ്ങൾ നടത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ പാകിസ്ഥാന് കനത്ത നാശനഷ്ടം ഉണ്ടാക്കി. പോസ്റ്റുകളും വിമാനത്തവളങ്ങളും നശിപ്പിച്ചു. വീണ്ടും ആക്രമണത്തിന് ശ്രമിച്ചേക്കാമെന്നതിനാല്‍ തയ്യാറായിരിക്കണം. പാകിസ്ഥാന്‍ വീണ്ടും ആക്രമണത്തിന് ശ്രമിച്ചാല്‍ തിരിച്ചടി മുന്‍ ആക്രമണങ്ങളേക്കാള്‍ വിനാശകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.