Site iconSite icon Janayugom Online

സെെനീക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; സംയുക്ത സെെനീക മേധാവി ബിവിന്‍ റാവത്തും ഉണ്ടായിരുന്നതായ് സൂചന

സെെനീക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണു. കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സംയുക്ത സൈനിക മേധാവി ബിബിൻ റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം. പതിനാല് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതായ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. പ്രതിരോധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ സെക്രട്ടറിയും അടക്കമുള്ളവര്‍ അപകടം നടന്ന സ്ഥലത്തേക്ക് ഉടന്‍ പുറപ്പെടുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ കുനൂരിനടുത്താണ് അപകടമുണ്ടായത്.കുനൂരിനടുത്ത് കാട്ടേരി ഫാമിന് സമീപമാണ് അപകടം.

Exit mobile version