2 January 2026, Friday

Related news

December 26, 2025
December 25, 2025
December 14, 2025
November 22, 2025
November 18, 2025
November 5, 2025
October 22, 2025
September 21, 2025
September 21, 2025
September 15, 2025

മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Janayugom Webdesk
ഇംഫാൽ
September 17, 2023 10:00 pm

മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് അംഗം സെർട്ടോതങ്‌താങ് കോം ആണ് കൊല്ലപ്പെട്ടത്. അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിൽ നിന്ന് മ്യതദേഹം കണ്ടെത്തി. ഇംഫാൽ വെസ്റ്റ് തരുങ് സ്വദേശിയാണ് സെർട്ടോ. ശനിയാഴ്ച രാവിലെ 10 മണിയോടെ മൂന്ന് ആയുധധാരികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് തട്ടിക്കൊണ്ടുപോയത്. 10 വയസുള്ള മകന്റ മുന്നിൽ നിന്നാണ് സെർട്ടോയെ തോക്ക് ചൂണ്ടി വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.

Eng­lish Sum­ma­ry: Army Jawan Killed In Manipur’s Imphal West
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.