23 December 2025, Tuesday

Related news

December 1, 2025
November 20, 2025
November 11, 2025
October 25, 2025
October 24, 2025
October 2, 2025
September 8, 2025
September 7, 2025
September 2, 2025
August 23, 2025

ജമ്മു കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്തു

Janayugom Webdesk
ശ്രീനഗർ
July 18, 2023 11:14 am

ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിൽ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.

മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെയോടെ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടർന്നാണ് നാല് ഭീകരരെയും വധിച്ചത്. ഇവരിൽ നിന്ന് നാല് എ.കെ-47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഭീകരാക്രമണ ശ്രമമാണ് തകർത്തതെന്നും മേഖലയിൽ നിരീക്ഷണം തുടരുകയാണെന്നും സൈന്യം അറിയിച്ചു.

eng­lish summary;Army kills four ter­ror­ists in Jam­mu and Kash­mir; Weapons seized

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.