22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 6, 2024
October 4, 2024
September 25, 2024
September 22, 2024
September 13, 2024
August 10, 2024
June 28, 2024
May 9, 2024
April 13, 2024

സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച്, വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്തു;മൂന്നു പേർ അറസ്റ്റിൽ

Janayugom Webdesk
ഇൻഡോർ
September 13, 2024 3:50 pm

മധ്യപ്രദേശിലെ മോവിനടുത്ത് രണ്ട് സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയും ചെയ്ത ആറ് പേരിൽ മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അനിൽ ബറോർ (27), പവൻ ബൻസുനിയ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അവരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മറ്റൊരു പ്രതിയായ റിതേഷ് ഭാഭറിനെ (25) വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തു. പ്രതികളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. സംഭവസമയത്ത് രണ്ട് സൈനിക ഉദ്യോഗസ്ഥരെയും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളെയും പ്രതികള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം ആറ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മോ മിലിട്ടറി കൻ്റോൺമെൻ്റിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രത്തിനുസമീപമാണ് സംഭവുമുണ്ടായത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്, എസ്പി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.