
ബൊളീവിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് പതിനഞ്ച് പേര്‍ മരിച്ചു. എല്‍ ആള്‍ട്ടോ വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയതായി അച്ചടിച്ച കറന്‍സികളുമായി പോയ വിമാനം ലാന്‍ഡിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ ഹൈവേയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ തുടര്‍ന്ന് പത്തിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
കുറഞ്ഞത് 15 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചുവെങ്കിലും, മരിച്ചവര്‍ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ ഹൈവേയിലെ കാറുകളിലുണ്ടായിരുന്നവരാണോ എന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. അപകടസ്ഥലത്തേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിന്റെയും നിലത്ത് ചിതറിക്കിടക്കുന്ന പണം വാരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കണ്ണീര്‍വാതകവും മറ്റും ഉപയോഗിച്ചാണ് അധികൃതര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.