23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

സൈന്യം ഷിരൂരിലെത്തി;അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നു

Janayugom Webdesk
കര്‍ണാടക
July 21, 2024 2:50 pm

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ പങ്ക് ചേരാനായി സൈന്യം ഷിരൂരിലെത്തി.ബെല്‍ഗാവില്‍ നിന്നുമുള്ള 40 അംഗങ്ങളടങ്ങുന്ന സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.സൈന്യം എത്തിയതോടെ അര്‍ജുനായുള്ള കാത്തിരിപ്പിന് പ്രതീക്ഷ ഏറുകയാണ്.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഷിരൂരിലെത്തിയിട്ടുണ്ട്.നിലവില്‍ രക്ഷാ ദൗത്യം തുടരുകയാണ്.റഡാറില്‍ സിഗ്നല്‍ കണ്ട സ്ഥലത്തെ പകുതിയോളം മണ്ണും ചെളിയും നീക്കിയിട്ടുണ്ട്.അതേസമയം ഗംഗാവലി പുഴയില്‍ നാവികസേനയുടെ സ്കൂബ ഡൈവും തെരച്ചില്‍ തുടരുകയാണ്.നിലവില്‍ പ്രദേശത്ത് മഴയില്ലാത്തതിനാല്‍ കാലാവസ്ഥ അനുകൂലമാണ്.

Eng­lish Summary;Army reach­es Shirur; search for Arjun continues
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.