22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 3, 2024
November 20, 2024
November 10, 2024
November 10, 2024
November 3, 2024
October 30, 2024
October 29, 2024
October 28, 2024
October 18, 2024

സൈന്യത്തില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണം; മദ്രാസ് ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
ചെന്നൈ
July 25, 2023 8:29 pm

കേന്ദ്ര സേനകളിലെ ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.
തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികപീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013 അഥവാ പോഷ് നിയമമനുസരിച്ചായിരിക്കണം പരാതി പരിഹാര സമിതി രൂപീകരിക്കേണ്ടതെന്നും ജസ്റ്റിസ് ആര്‍ എൻ മഞ്ജുള മന്ത്രാലയത്തോട് നിര്‍ദേശിച്ചു. എല്ലാ സേനാ ഉദ്യോഗസ്ഥര്‍ക്കും ലിംഗ സംവേദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് പരിശീലനം നല്‍കാനും കോടതി ആവശ്യപ്പെട്ടു.
കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജില്‍ സഹ ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന് കാണിച്ച് ഇന്ത്യൻ വായുസേനയിലെ വനിതാ ഫ്ലൈറ്റ് ലഫ്റ്റനന്റ് സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സേന അംഗങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ പൊലീസ് കുറ്റപത്രം മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കേണ്ടതെന്നും സൈനിക കോടതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നിലല്ലെന്നും കോടതി നിര്‍ദേശിച്ചു.

eng­lish sum­ma­ry; Army should have Inter­nal Griev­ance Redres­sal Com­mit­tee; Madras High Court order

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.