ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 ജവാൻമാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപോറയിൽ വെച്ചാണ് സൈനിക ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി നീങ്ങിയത്.അപകടത്തിൽപ്പെട്ട വാഹനത്തിൽ 7 സൈനികരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ 3 സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
സൈന്യവും ജമ്മു കശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കഴിഞ്ഞ മാസം 24നും ജമ്മു കശ്മീരിൽ സമാന രീതിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു. മദ്രാസ് ലൈറ്റ് ഇൻഫൻട്രിയുടെ ഭാഗമായ വാഹനം നിയന്ത്രണം വിട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 18 സൈനികരാണ് അന്ന് വാഹനത്തിൽ ഉണ്ടായിരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.