30 December 2025, Tuesday

Related news

December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025

വാട്ടര്‍ടാങ്കിനുള്ളില്‍ 20 ഓളം കുരങ്ങുകളെ ചത്തനിലയില്‍ കണ്ടെത്തി

Janayugom Webdesk
ഹൈദരാബാദ്
April 4, 2024 5:42 pm

തെലങ്കാനയില്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും ഇരുപതോളം കുരങ്ങുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാല്‍ഗൊണ്ട ജില്ലയിലെ നന്ദികൊണ്ടയിലാണ് സംഭവം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തുകയും ജഡങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കാലപഴക്കം ചെന്ന ടാങ്കിന്റെ അടപ്പ് ചെറുതായി തുറന്ന നിലയിലായിരുന്നു. വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതിനിടയില്‍ കുടുങ്ങിയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: Around 20 mon­keys were found dead inside the water tank

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.