മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളിന്റെ അറസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമാകുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്രിവാളാണ്, എന്നാല്‍ അദ്ദേഹം ഇല്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല.
ആക്ടിംങ് ചീഫ് ജസ്റ്റീസ് മന്‍മോഹന്‍,ജസ്റ്റീസ് മന്‍മീത് പ്രീതംസിങ് ആറോറ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.മുഖ്യമന്ത്രി പദവി കൈയാളുന്ന വ്യക്തികള്‍ ദീര്‍ഘകാലമോ അനിശ്ചിതകാലമോ ഓഫീസില്‍ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്നും നിരീക്ഷിച്ചു. അഞ്ചു കോടിയിൽ മുകളിലുള്ള കരാറുകൾ നൽകാൻ സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന വ്യവസ്ഥ തൽക്കാലം കണക്കിലെടുക്കേണ്ട കാര്യമില്ല ഹൈക്കോടതി നിർദേശിച്ചു.
English Summary:
Arrest of Kejriwal; Delhi High Court finds no reason for not distributing textbooks to students
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.