19 January 2026, Monday

കാപ്പാ നിയമപ്രകാരം അറസ്റ്റില്‍

Janayugom Webdesk
കായംകുളം
July 17, 2023 12:25 pm

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ പഴയിടത്ത് പതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനം വീട്ടിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെയാണ് (25) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുറ്റകരമായ നരഹത്യാശ്രമം, അടിപിടി തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെ 2021 ൽ ആലപ്പുഴ ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നതാണ്.

എന്നാല്‍ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒരു കേസിൽ അനൂപിന് കായംകുളം ജ്യൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം തടവു ശിക്ഷ നൽകിയിരുന്നു. തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് അനൂപിനെതിരെ ഇപ്പോൾ കാപ്പാ പ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.