26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 12, 2024
November 8, 2024
September 11, 2024
July 4, 2024
July 3, 2024
June 24, 2024
March 10, 2024
December 12, 2023

വ്യാജ ഡിഗ്രി വിവാദം: നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനലെന്ന് പിഎം ആർഷോ

Janayugom Webdesk
ആലപ്പുഴ
June 19, 2023 2:09 pm

നിഖിൽ തോമസിനെതിരായ വ്യാജ ഡിഗ്രി ആരോപണത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രേഖകള്‍ എല്ലാം യഥാര്‍ഥ്യമാണ്. വ്യാജരേഖയെന്നത് തെറ്റായ പ്രചാരണമാണ്. നിഖില്‍ തോമസ് പരീക്ഷയെഴുതിയാണ് പാസായത്. കായംകുളം കോളേജില്‍ പഠിച്ച ഡിഗ്രി കോഴ്‌സ് നിഖില്‍ റദ്ദാക്കിയിരുന്നുവെന്നും ആര്‍ഷോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിഖിലിന്റെ ഡോക്യുമെന്റുകള്‍ പരിശോധിച്ച ശേഷമായിരുന്നു ആര്‍ഷോയുടെ പ്രതികരണം.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ടെത്തി കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്. ഇതിന് ശേഷമായിരുന്നു പ്രതികരണം.

Eng­lish Sum­ma­ry: arsho about alap­puzha nikhil-thomas degree certificates
You may also like this video

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.