5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

March 30, 2024
March 21, 2024
March 19, 2024
December 10, 2023
August 31, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023

ജാതിക്കും,മതത്തിനും അതീതമാണ് കല: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 3, 2023 11:59 am

ജാതിക്കും,മതത്തിനും അതീതമാണ് കലയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്ക്കൂള്‍ കലോത്സവം മുഖ്യവേദിയായ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു 

കലയിലൂടെ സാമൂഹിക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍നുള്ള വേദികൂടി ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതുകൊണ്ട് തന്നെയാണ് ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ കലാമേളയായി സംസ്ഥാന സ്‌കൂള്‍ കലാമേള ശ്രദ്ധിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.14,000‑ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയായതിനാല്‍ എല്ലാവര്‍ക്കും സമ്മാനം നേടാന്‍ ആവില്ലെന്നും പങ്കെടുക്കാന്‍ പറ്റുന്നത് വലിയ നേട്ടമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.വെെവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം.അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ചുനാൾ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുഖ്യവേദിയായാ അതിരാണിപാടത്ത് (വിക്രം മെെതാനം)രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി.

50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി.24 വേദികളിലായി 239 ഇന മത്സരങ്ങളാണ് നടക്കുന്നത്. അപ്പീലുമായി എത്തുന്നവരെ കൂടാതെ 9352 മത്സരാർഥികളുണ്ട്‌. ഏഴിന്‌ വൈകിട്ട്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഗായിക കെ എസ്‌ ചിത്ര മുഖ്യാതിഥിയാകും

Eng­lish Summary:
Art is beyond caste and reli­gion: Chief Minister

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.