19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

14 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കലാ അധ്യാപകന്‍ അറസ്റ്റില്‍

Janayugom Webdesk
വിശാഖപട്ടണം
July 10, 2023 3:43 pm

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കലാ അധ്യാപകൻ അറസ്റ്റിലായി. സത്യ റാവു എന്ന കലാ അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ആന്ധ്രാപ്രദേശ് പൊലീസിന്റെ പ്രത്യേക വിഭാഗമായ ദിശ പോലീസാണ് അന്വേഷണം നടത്തുന്നത്. പീഡനത്തിനിരയായതിനുപിന്നാലെ ഏകദേശം 10 ദിവസമായി പെൺകുട്ടി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് ഓഫീസർ വിവേകാനന്ദ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ക്രൂരമായ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. സ്കൂളില്‍ പ്യൂണായി ജോലി നോക്കുന്ന ഇയാള്‍ കല പഠിപ്പിക്കാറുണ്ടെന്നും നിരവധി കുട്ടികള്‍ ഇയാള്‍ക്കൂകീഴില്‍ കല പഠിക്കാന്‍ എത്തുന്നുണ്ടെന്നുമാണ് വിവരങ്ങള്‍. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോയും ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.

Eng­lish Sum­ma­ry: Art teacher arrest­ed for se xual­ly assault­ing 14-year-old student

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.