
അസ്പാര്‍ട്ടേം പോലുള്ള കൃത്രിമ മധുര പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രം നിയമനിര്‍മ്മാണം നടത്തുന്നു. ഇതുസംബന്ധിച്ച അന്താരാഷ്ട്ര സംഘടനകളുടെ ശുപാര്‍ശകള്‍ പിന്തുടരേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചതായും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉപദേശകന്‍ എച്ച് എസ് ഒബ്രോയി പറഞ്ഞു. ഇന്ത്യന്‍ ബിവറേജസ് അസോസിയേഷന്‍ (ഐബിഎ) സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊക്കകോള, പെപ്സികോ തുടങ്ങിയ കമ്പനികളെ പ്രതിനിധീകരിച്ചാണ് ഐബിഎ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
ഭക്ഷണത്തിലെ കൃത്രിമ മധുരപദാര്‍ത്ഥങ്ങളുടെ ഉപയോഗം സംബന്ധിച്ച പൂര്‍വ, പശ്ചിമ രാജ്യങ്ങളുടെ നിബന്ധനകള്‍ ഇന്ത്യ പിന്തുടരില്ലെന്നും ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ അസ്പേര്‍ട്ടേം പോലുള്ള വസ്തുക്കളുണ്ടാക്കുന്ന പ്രത്യാഘാധങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും എച്ച്എസ് ഒബ്രോയി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗമായ ഐഎആര്‍സി അസ്പാര്‍ട്ടേമിനെ കാന്‍സറിന് കാരണമായേക്കാവുന്ന ഹാനികരമായ വസ്തുവായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൃത്രിമ മധുരത്തിന് പകരമായി സോഫ്റ്റ് ഡ്രിങ്ക്സിലും കലോറി കുറഞ്ഞ സ്നാക്സുകളിലും അസ്പാര്‍ട്ടേം ആണ് ഉപയോഗിക്കുന്നത്. പാനീയങ്ങളിലും ഭക്ഷണങ്ങളിലും കൃത്രിമ മധുരമായി അസ്പാര്‍ട്ടേം ഉപയോഗിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഐഎആര്‍സി തയ്യാറിക്കിയ റിപ്പോര്‍ട്ട് ഈ മാസം 14ന് പുറത്തുവിട്ടേക്കും.
രാജ്യത്തിനുള്ളില്‍ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇന്ത്യ സ്വന്തമായി നിയമനിര്‍മ്മാണം നടത്തുകയെന്ന് ഒബ്രോയി പറഞ്ഞു.
english summary; Artificial sweet: The central government is preparing to make a new law
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.