
തെരുവുനായ ശല്യത്തിനെരേയുള്ള പ്രമേയം ഏകപാത്ര നാടകത്തിലൂടെ അവതരിപ്പിക്കുന്നതിനിടയില്‍ കലാകാനരെ തെരുവുനായ വേദിയിലെത്തി കടിച്ചു പരിക്കേല്‍പ്പിച്ചു .കണ്ടക്കൈയിലെ പി രാധാകൃഷ്ണനെ (56) ആണ് അഭിനയത്തിനിടയില്‍ നായയുടെ കടിയേറ്റത്. ഇയാളെ കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈക്കിലൂടെ നായയുടെ കുര ഉച്ചത്തില്‍ കേട്ടതോടെയാണ് സമീപത്തായി അടുത്തിടെ പ്രസവിച്ച തെരുവുനായ വേദിയിലേക്ക് ഓടിക്കയറി രാധാകൃഷ്ണനെ ആക്രമിച്ചത്. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്നഏകപാത്രനാടകാവതരണത്തിനിടെയാണ് സംഭവം.
കാലിനാണ് നായയുടെ കടിയേറ്റത്. നാടകം കണ്ടുനിന്നവര്‍ നാടകവുമായി ബന്ധപ്പെട്ടുള്ളതാണ് നായയുടെ ആക്രമണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് തെരുവുനായയാണെന്ന് തിരിച്ചറിഞ്ഞതോടെ വായനശാല പ്രവര്‍ത്തകരായ അഭിലാഷ് കണ്ടക്കൈ, സി സി ചന്ദ്രന്‍ തുടങ്ങിയവര്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാധാകൃഷ്ണനെ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.