ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ഏര്‍പ്പെടുത്തിയ പ്രഥമ വി ടി ഭട്ടതിരിപ്പാട് സ്മാരക നാടക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്. നാടക രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ളതാണ് പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഈമാസം 13ന് വൈകീട്ട് 4.30ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഇപ്റ്റ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘വിടി-ഒഎന്‍വി സ്മരണ’യില്‍ റവന്യു മന്ത്രി അഡ്വ. കെ രാജന്‍ പുരസ്‌കാരം സമ്മാനിക്കും.
ഇപ്റ്റ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷതവഹിക്കും. വി ടി ഭട്ടതിരിപ്പാടിന്റെ പുത്രന്‍ വി ടി വാസുദേവന്‍ മാസ്റ്റര്‍, കെ കെ വത്സരാജ്, പി ബാലചന്ദ്രന്‍ എംഎല്‍എ, കെ പുരം സദാനന്ദന്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തും. ഇപ്റ്റ ജില്ലാ സെക്രട്ടറി വൈശാഖ് അന്തിക്കാട് പ്രശസ്തി പത്രം വായിക്കും. എഴുത്തുകാരന്‍ ഈഡി ഡേവിസ് വിടി സ്മാരക പ്രഭാഷണവും പ്രശസ്ത സംഗീതഞ്ജന്‍ ഇ ജയകൃഷ്ണന്‍ ഒഎന്‍വി സ്മാരക പ്രഭാഷണവും നിര്‍വഹിക്കും. ഇപ്റ്റ ജില്ലാ ട്രഷറര്‍ കെ കെ മഥനന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. പി എന്‍ സന്ദീപ് നന്ദിയും പറയും.
ആര്‍ട്ടിസ്റ്റ് സുജാതന്
നാടക രംഗപട രചനയില്‍ മുടിചൂടാമന്നന്‍. 1967 മുതല്‍ പിതാവ് ആര്‍ട്ടിസ്റ്റ് കേശവനൊപ്പം രംഗപടമൊരുക്കുന്ന ജോലികളില്‍ വ്യാപൃതനായി. കോട്ടയം നാഷണല്‍ തിയറ്റേഴ്സിന്റെ ‘നിശാഗന്ധി’ എന്ന നാടകത്തിനായാണ് 1973 ല്‍ ആദ്യമായി സ്വതന്ത്ര രംഗപട രചന ആരംഭിച്ചത്. കെപിഎസി അടക്കം കേരളത്തിലെ പ്രശസ്ത നാടകസംഘങ്ങള്‍ക്കുവേണ്ടിയും അമേച്ചര്‍ നാടകങ്ങള്‍ക്കായും പ്രവര്‍ത്തിച്ചു. 1951 മെയ് എട്ടിന് കോട്ടയത്തെ വേളൂരില്‍ ജനിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ നാലായിരത്തിലേറെ നാടകങ്ങള്‍ക്കായി രംഗപടമൊരുക്കി. നാടകവേദിയിലെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ എസ്എല്‍ പുരം സദാനന്ദന്‍ അവാര്‍ഡ്, രംഗസജീകരണത്തിനുള്ള ചമന്‍ലാല്‍ മെമ്മോറിയല്‍ ദേശീയ പുരസ്കാരം എന്നിവയും കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം 20 തവണയും ലഭിച്ചു. കേരള അന്താരാഷ്ട്ര നാടകോത്സവത്തില്‍ 2010 മുതല്‍ രംഗസജീകരണം നിര്‍വഹിക്കുന്നു. 2023 ഇറ്റ്ഫോക്കില്‍ ‘ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപട പവലിയന്‍’ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്.
English Sammury: IPTA Thrissur First VT Bhattathiripad Memorial Award to Artist Sujathan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.