17 April 2025, Thursday
KSFE Galaxy Chits Banner 2

ആര്‍ട്സ് സര്‍ഗാത്മകം ;സമാപനം ഇന്ന് : മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Janayugom Webdesk
കോഴിക്കോട്
February 16, 2025 3:33 pm

കോഴിക്കോട് സാഹിത്യോത്സവത്തിന് തുടക്കമായി.നെയ്തൽ,കുറിഞ്ചി, മുല്ലൈ,മരുതം,പാലൈ എന്നീ അഞ്ച് വേദികളിലായി മുപ്പതോളം സെഷനുകൾ ആദ്യദിനം നടന്നു. അരൂപ് കുമാർ ദത്ത, കെവിൻ മലർ, പ്രൊഫ. ബി തിരുപ്പതി റാവു തുടങ്ങിയവർ ആദ്യനാൾ സാഹിത്യോത്സവത്തിന്റെ ഭാഗമായി. മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്തു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ ഡോപി പ്രിയ, മോൻസി മാത്യു, ജെ സുനിൽ ജോൺ, കെ പി രാമനുണ്ണി എന്നിവർ സംസാരിച്ചു. കോളേജിന്‌ നാക് എ പ്ലസ്‌ ലഭിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. ആദ്യദിനം സെഷനുകൾക്കുശേഷം അറബിക് വിഭാ​ഗത്തിന്റെ ഒപ്പനയും നിലം നാടകക്കൂട്ടത്തിന്റെ വയലും വീടും നാടകാവതരണവും ​ഗോർണിക്ക കോളേജ് യൂണിയൻ അവതരിപ്പിച്ച സം​ഗീതനിശയും നടന്നു. കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അതിജീവനത്തിന്റെ നിഴലുകള്‍; വാക്കുകള്‍ മുറിവുകളെ അഭിമുഖീകരിക്കുമ്പോള്‍’ എന്ന പ്രമേയത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.