കൊല്ലത്ത് പത്തൊൻപത് വയസ്സുള്ള യുവാവിനെ പെൺസുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയെന്ന് കുടുംബം. ഇരവിപുരം സ്വദേശിയായ അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്ന് അരുണിന്റെ ബന്ധുക്കൾ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ അച്ഛൻ പ്രസാദിൻ്റെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. ഇരവിപുരം സ്വദേശികളായ 18 വയസ്സുള്ള പെൺകുട്ടിയും 19 കാരനായ അരുണും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് എതിർത്തിരുന്നു.
കുരീപ്പുഴ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധുവീട്ടിലെത്തിയ അരുണിനെ പെൺകുട്ടിയുടെ മുന്നിലിട്ടാണ് പ്രസാദ് കുത്തിയത്. അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് അരുണിന്റെ വീട്ടുകാർ പറയുന്നത്. അരുണിനൊപ്പം ഉണ്ടായിരുന്ന ആൾഡ്രിനെയും പ്രതി കൊല്ലാൻ ശ്രമിച്ചു. അരുണിനെ അന്വേഷിച്ച് പ്രസാദ് ഇന്നലെ വൈകിട്ട് വീട്ടിലെത്തിയിരുന്നതായി അരുണിന്റെ അച്ഛനും സഹോദരനും പറഞ്ഞു.
പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി വന്നതും, പ്രസാദിന്റെ ഭീഷണിയും ഉൾപ്പെടെ നിരവധി പരാതികൾ വന്നപ്പോൾ ഇരവിപുരം പൊലീസ് പലപ്രാവശ്യം ഇടപെട്ടു. വിദേശത്ത് ജോലിക്ക് പോയ അരുണിനെ ജീവിക്കാൻ അനുവദിച്ചില്ലെന്നും വീട്ടുകാർ പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.