22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

അരൂരിലെ ഉയരപാത നിർമ്മാണ അപകടം ഉന്നതതല അന്വേഷണം വേണം: സിപിഐ

Janayugom Webdesk
ആലപ്പുഴ
November 13, 2025 8:02 pm

അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുള്ള അപകടത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞത് വളരെ ഗൗരവം നിറഞ്ഞ വിഷയമാണെന്ന് സിപിഐ ജില്ലാ കൗൺസിൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു. അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയില്‍ ഇതുവരെ 42 പേരുടെ ജീവനാണ് നിര്‍മ്മാണ വേളയില്‍ നഷ്ടമായത്.വലുതും ചെറുതുമായി നിരവധി അപകടങ്ങള്‍ ഇവിടെ നടന്നുകഴിഞ്ഞു.തികഞ്ഞ അനാസ്ഥയുടെ പ്രതീകമായി ഉയരപാത നിര്‍മ്മാണം മാറുകയാണ്.90 ടണ്‍ ഭാരമുള്ള ഗര്‍ഡറുകളാണ് നിര്‍മ്മാണത്തിനിടെ താഴെ വിഴുന്നത്.അപകടം ഒഴിവാക്കാൻ മുൻ കരുതൽ വേണം.

നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കാന്‍ ദേശീയപാത അധികൃതരോ കരാറുകാരോ ശ്രമിക്കുന്നില്ല.തുടരെയുള്ള അപകടങ്ങളിൽ സിപിഐ യുടെ നേതൃത്വത്തൽ നിരവധി പ്രക്ഷോഭ പരിപാടികൾ മുൻപ് സംഘടിപ്പിച്ചിരുന്നു.നിര്‍മ്മാണ വേളയില്‍ ദേശീയപാത അതോറിറ്റിയും കരാറു കമ്പിനിയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്നിരിക്കേ ഇരു കൂട്ടരും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായിട്ടാണ് സുരക്ഷ വീഴ്ചയും നിരന്തര അപകടങ്ങളും ഉണ്ടാവുന്നത്. ഇത് സംബന്ധിച്ച ഉന്നതതല അന്വേഷണം ആവശ്യമാണ്. മരണപെട്ട രാജേഷിന്റെ കുടുംബത്തിന് മതിയായ നഷ്ട്ടപരിഹാരം ഉറപ്പുവരുത്താൻ അധികൃതർ നടപടികൾ കൈകൊള്ളണമെന്നും ജില്ലാ കൗൺസിൽ ആവശ്യപെട്ടു.ഇത്തരം അനാസ്ഥകൾ തുടർന്നാൽ വീണ്ടും ശക്തമായ പ്രക്ഷോഭവുമായ മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറി എസ് എസ് സോളമന്‍ പ്രസ്ഥാവനയിലൂടെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.