4 March 2026, Wednesday

Related news

March 4, 2026
January 29, 2026
December 29, 2025
October 6, 2025
September 9, 2025
July 29, 2025
July 21, 2025
July 19, 2025
July 17, 2025
July 17, 2025

അരവിന്ദ് ചിദംബരത്തിന് വിജയം

Janayugom Webdesk
പ്രാഗ്
March 4, 2026 10:28 pm

ഇന്ത്യയുടെ അരവിന്ദ് ചിദംബരം തന്റെ സഹതാരം ഡി ഗുകേഷിനെ പരാജയപ്പെടുത്തി. പ്രാഗ് ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിലെ മാസ്റ്റേഴ്സ് സെക്ഷനിൽ ആറാം റൗണ്ട് അവസാനിക്കുമ്പോൾ നിലവിലെ ഫിഡെ ലോക ചാമ്പ്യനായ ഗുകേഷ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അരവിന്ദിന്റെ ഈ വിജയം ഗുകേഷിനെ ലൈവ് റേറ്റിങ് ലിസ്റ്റിൽ 20-ാം സ്ഥാനത്തെത്തിച്ചു. 2025 ജനുവരിയിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്സിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷം ടൈബ്രേക്കറിൽ ആർ പ്രഗ്നാനന്ദയോട് തോറ്റത് മാത്രമാണ് ഗുകേഷിന്റെ ഏക മികച്ച പ്രകടനം. സമീപകാലത്തെ മോശം ഫോം കാരണം ലോക ചാമ്പ്യന് 50ലധികം റേറ്റിങ് പോയിന്റുകൾ നഷ്ടമായി. വെള്ള കരുക്കളുമായി കളിച്ച ഗുകേഷിന് ഒരു റൂക്കും രണ്ട് നൈറ്റുകളും ഉള്ള അവസ്ഥയിൽ കളി സമനിലയിലാക്കാൻ അരവിന്ദ് തയ്യാറായിരുന്നു. എന്നാൽ 40-ാം നീക്കത്തിൽ, സമയം തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഗുകേഷിന് പിഴവ് സംഭവിച്ചു. എട്ട് നീക്കങ്ങൾക്കപ്പുറം കളി അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar