ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. എന്നാല്‍ ശരീരഭാരം അതിവേഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ കഴിയുന്നത്.
മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇഡി കസ്റ്റഡിയിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാളിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. കോടതിയിൽ ഇക്കാര്യം അറിയിക്കും. അതേസമയം ഇഡി അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കും. മുഖ്യ സൂത്രധാരൻ കെജ്‍രിവാളാണെന്നും അന്വേഷണത്തോട് ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്നും ഇഡി കോടതിയിൽ അറിയിച്ചത്. ഈ മാസം 15 വരെ അരവിന്ദ് കെജ്‌രിവാളിനെ റോസ് അവന്യു കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്‌രിവാളിനെ വിട്ടിരിക്കുന്നത്.
English Summary:Arvind Kejriwal ill; Weight loss of 4.5 kg in 13 days
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.