എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് സർക്കാർ ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
കസ്റ്റഡിയിലിരിക്കെ കെജ്‌രിവാൾ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കൈമാറുകയായിരുന്നു.
ശനിയാഴ്ച വൈകിയാണ് മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചതെന്ന് പത്രസമ്മേളനത്തിൽ അതിഷി പറഞ്ഞു. വേനൽ മാസങ്ങൾ ആസന്നമായതിനാൽ ജലവിതരണം ശക്തിപ്പെടുത്താന്‍ ക്ഷാമപ്രദേശങ്ങളിൽ ആവശ്യത്തിന് വാട്ടർ ടാങ്കറുകൾ വിന്യസിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചതായി അതിഷി പറഞ്ഞു.
അറസ്റ്റിന് പിന്നാലെ തന്നെ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ആംആദ്മി അറിയിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയമതടസമില്ലെങ്കിലും ജയില്‍ നിയമങ്ങള്‍ തടസം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇപ്പോള്‍ കെജ്‌രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജയില്‍ നിയമമനുസരിച്ച് കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രമേ സാധിക്കുകയുള്ളു. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി കോടതിയെ സമീപിച്ചിട്ടുമുണ്ട്.
ഡൽഹി സർക്കാരിന്റെ 2021–22ലെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് എഎപി ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളിനെതിരായ കേസ്.
എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവില്‍ ഇതേ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
English Summary:Arvind Kejriwal in ED custody followed by administration
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.