ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം,ബിജെപിയുടെ സ്ഥനാർഥി പർവേഷ് വർമയോട് 1844 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. സന്ദീപ് ദീക്ഷിതായിരുന്നു കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങിയത്. കെജ്രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് 3503 വോട്ടു നേടി. ഇത് കെജ്രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി.
2013‑ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ്രിവാളിന്റെ വരവ് .ജംഗ്പുരയില്‍ മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിനേതാവുമായ മനീസ് സിസോദിയ്ക്കും കാലിടറി. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബിജെപിയുടെ തര്‍വീന്ദര്‍ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 34632 വോട്ട് നേടി.
2015 ലെയും 2020ലെയും തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി ആംആദ്‌മിയെ കൈവിട്ടിരുന്നില്ല.2020 ലെ തെരഞ്ഞെടുപ്പിൽ കെജ്രിവാള്‍ 46,758 വോട്ടുകൾ നേടിയിരുന്നു. ബിജെപിയുടെ സുനിൽ കുമാർ യാദവ് 25,061 വോട്ടുകൾ നേടി തൊട്ടുപിന്നാലെ എത്തിയപ്പോൾ, കോൺഗ്രസിലെ റോമേഷ് സഭർവാളിന് 3,220 വോട്ടുകളാണ് അന്ന് നേടാൻ നേടാൻ കഴിഞ്ഞത്. 2015 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാള്‍ 57,213 വോട്ടും ബിജെപിയുടെ നൂപുർ ശർമ്മ 25,630 വോട്ടും കോൺഗ്രസിൽ നിന്നുള്ള കിരൺ വാലിയ 4,781 വോട്ടും നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.