23 January 2026, Friday

Related news

January 13, 2026
January 11, 2026
January 7, 2026
December 6, 2025
December 2, 2025
November 4, 2025
November 4, 2025
November 4, 2025
October 22, 2025
September 8, 2025

അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2024 6:40 pm

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു. തിഹാറിലെ രണ്ടാം നമ്പര്‍ മുറിയിലാകും അദ്ദേഹത്തെ പാര്‍പ്പിക്കുക. അതേസമയം ജയിലിന് പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകരെത്തി.

ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കത്തിനെതിരെ പരാതിയുമായി ആം ആദ്മി പാര്‍ട്ടിയുടെ വനിതാ എംഎല്‍എയും രംഗത്തുണ്ട്. ബിജെപിയില്‍ ചേരാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ അധിക സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടു. പരാതില്‍ ലുധിയാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary:Arvind Kejri­w­al was brought to Tihar Jail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.