ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാൾ ഇഡിക്ക് മുന്നില്‍ ഹാജരായില്ല. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിർദ്ദേശം നല്‍കിയത്. സംഭവത്തിൽ വൻ പ്രതിഷേധത്തിന് എഎപി തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാള്‍ ഇന്ന് മധ്യപ്രദേശിലേക്ക് പോകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജരിവാള്‍ ഇഡിക്ക് കത്തെഴുതി.
ഡല്‍ഹി തൊഴില്മന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ് നടക്കുകയാണ്. കെജരിവാളിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ചോദ്യാവലിയും തയ്യാറാക്കി കഴിഞ്ഞു. 100 കോടി പാർട്ടിക്ക് കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി അറിയിച്ചു. അതേസമയം കെജരിവാളിന് നിയമനടപടിയിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നാണ് ബിജെപി എംപി മനോജ് തിവാരി പറഞ്ഞത്.
English Summary: Arvind Kejriwal will not appear before ED
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.