
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് എൽ ഡി എഫ് കാണുന്നത്. നാടിൻ്റെ വികസനവും, ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇത് മണ്ഡലത്തിൽ പ്രതിഫലിച്ചോ എന്നതിൽ സംശയമുണ്ട്. ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും, ബോധ്യപ്പെടുത്തേണ്ടവ ബോധ്യപ്പെടുത്തും. ഉൾക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകും.
തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിൻ്റെ ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല. എൽ ഡി എഫ് സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നിരാകരിച്ചു എന്ന് കരുതുന്നില്ല. ഇത്തരം കാര്യങ്ങളെ വിലയിരുത്തിയിട്ടാണ് ജനം വോട്ട് ചെയ്തതെന്ന് പ്രാഥമിക ഘട്ടത്തിൽ ഒരിക്കലും പറയാൻ കഴിയില്ല. ബാക്കി കാര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യും. കറകളഞ്ഞ മതനിരപേക്ഷതയാണ് ഞങ്ങൾ മുന്നോട്ടു വച്ചത്. ഇതിൽ പിശകുണ്ട് എന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു വർഗീയവാദിയുടെയും പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്നും, ജയപരാജയങ്ങളെ രാഷ്ട്രീയമായിത്തന്നെ കാണുകയാണെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.