7 January 2026, Wednesday

Related news

December 19, 2025
December 15, 2025
November 30, 2025
November 24, 2025
November 13, 2025
October 23, 2025
August 10, 2025
July 23, 2025
July 22, 2025
July 20, 2025

നവ്യാനുഭവമായി യുവകലാസാഹിതി ഷാർജ ‘കളിവീട് ’ സംഘടിപ്പിച്ചു

Janayugom Webdesk
ഷാർജ
July 7, 2025 2:36 pm

യുവകലാസാഹിതി ഷാർജ ‘കളിവീട് 2025’ സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷാർജയിലെയും തൊട്ടടുത്ത എമിറേറ്റുകളിലെയും 160ൽ പരം കുട്ടികൾ പങ്കെടുത്തു. മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ എം എം ഹസൻ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര ആശംസകൾ അറിയിച്ചു. 

വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, മുൻ പ്രസിഡന്റ്‌ വൈ എ റഹിം, എൽവിസ് ചുമ്മാർ എന്നിവർ സന്നിഹിതരായിരുന്നു. കളിയും ചിരിയും വർത്തമാനവുമായി ആരംഭിച്ച ആദ്യ സെഷനിൽ തെങ്ങോല കൊണ്ട് വിവിധ കളിക്കോപ്പുകൾ ഉണ്ടാക്കുന്ന രീതികൾ പരിശീലിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവം ആയിരുന്നു. ഫ്രൂട്ട്സ്, വെജിറ്റബിൾ കാർവിങ്, ഉറിഗാമി പരിശീലനം, മോൺസ്റ്റർ ഹണ്ടിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നിവയും പരിപാടിക്ക് മിഴിവേകി. യുവകലാസാഹിതി, വനിതകലാസാഹിതി, ബാലകലാസാഹിതി അംഗങ്ങൾ നേതൃത്വം നൽകി. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.