
കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി തുടരുന്നതിനാൽ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച ഭാഗത്തെ ജലമൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. ജില്ല കളക്ടർ ഹരിത വി കുമാർ ഇന്നലെ രാവിലേയും പൊഴിമുഖത്തെത്തി ക്രമീകരണങ്ങളും സ്ഥിതിയും വിലയിരുത്തി. വേലിയിറക്ക സമയങ്ങളിലാണ് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുകുന്നത്. നീരൊഴുക്ക് സുഗമമാക്കാൻ ഹിറ്റാച്ചി, ജെ സി ബി വാഹനങ്ങൾ ഉപയോഗിച്ച് പൊഴിയിൽ നിന്നും കൃത്യമായി മണൽ നീക്കുന്നുണ്ട്.
സ്പിൽവേ ചാനലിലെ എക്കലും മാലിന്യങ്ങൾ അടിഞ്ഞു കൂടിയുണ്ടാകുന്ന തടസങ്ങളും അടിയന്തിരമായി നീക്കാനും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുദർശനൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.