ആളുകള്‍ ഇറങ്ങിയ തക്കം നോക്കി സഹയാത്രികയായ പെണ്‍കുട്ടിയുടെ സീറ്റില്‍ മൂത്രമൊഴിച്ച് യുവാവ്. കര്‍ണ്ണാടക സ്റ്റേറ്റ് ബോര്‍ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസിലാണ് ഈ സംഭവം നടന്നത്.കര്‍ണ്ണാടകയിലെ ഹൂഗ്ലീ ജില്ലയിലാണ് സംഭവം നടന്നത്.
വിജയപുരയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന വണ്ടിയിലാണ് കൂടെയുള്ള യാത്രക്കാരിയുടെ സീറ്റില്‍ 32വയസുള്ള യുവാവ് മൂത്രമൊഴിച്ചത്.കഴിഞ്ഞദിവസം രാത്രി അത്താഴം കഴിക്കാനായി എല്ലാവരും ഇറങ്ങിയപ്പോള്‍ മദ്യലഹരിയിലായ യുവാവ് ഇങ്ങനെ ചെയ്തത്.അത്താഴം കഴിച്ച് അവര്‍ തിരികെ എത്തിയപ്പോഴാണ് ഇതു കാണുന്നത്. തുടര്‍ന്ന് അവര്‍ ബസ് ജീവനക്കാരോടും,സഹയാത്രികരോടും പരാതിപറഞ്ഞു. മദ്യലഹരിയിലായ ഇയാള്‍ ജീവനക്കാരോട് തട്ടിക്കയറി.
സഹയാത്രികരോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ യാത്രക്കാർ ഇയാളെ ബസില്‍നിന്ന് ഇറക്കി വിട്ടു.കണ്ടക്ടറും ഡ്രൈവറും സീറ്റ് കഴുകുകയും പെൺകുട്ടിക്ക് സീറ്റു മാറ്റി നൽകുകയും ചെയ്തു.പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കാന്‍ തയാറായില്ല.
തുടര്‍ന്നു യാത്ര തുടരുകയായിരുന്നു.സ്ത്രീ യാത്രക്കാരി ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് മംഗലാപുരം ഡിവിഷൻ ട്രാഫിക് ഓഫീസർ കമൽ കുമാറും, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രാജേഷ് ഷെട്ടിയും പറഞ്ഞു.9-ാം നമ്പർ സീറ്റിൽ മദ്യലഹരിയിലായിരുന്ന ഇയാള്‍ ധാബയ്ക്ക് സമീപം ഭക്ഷണത്തിനായി വണ്ടി നിര്‍ത്തിയപ്പോഴാണ് സീറ്റിൽ നിന്ന് എഴുന്നേറ്റ് 3-ാം സീറ്റിൽ വന്ന് മൂത്രമൊഴിച്ചത്
English Summary:
As soon as the bus stopped for dinner; The young man came to the girl’s seat and urinated
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.