23 January 2026, Friday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ജന്മാഷ്ടമിയില്‍ പങ്കെടുക്കാൻപോയ പെണ്‍കുട്ടികള്‍ കൊ ല്ലപ്പെട്ട നിലയില്‍, കൊ ലപാതകമെന്ന് സംശയം

Janayugom Webdesk
ലഖ്നൗ
August 27, 2024 6:17 pm

ഉത്തര്‍പ്രദേശില്‍ രണ്ടു പെണ്‍കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഫറൂഖാബാദ് ജില്ലയില്‍ ഇന്ന് രാവിലെയാണ് 15ഉം 18ഉം പ്രായമായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവിൻ തോട്ടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. 

തിങ്കളാഴ്ച വൈകിട്ട് ജന്മാഷ്ടമി പരിപാടിയിൽ പങ്കെടുക്കാൻ പോയ പെണ്‍കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. രാത്രി വൈകിയും പെണ്‍കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ആറു മണിയോടെ നാട്ടുകാരാണ് തോട്ടത്തിനുള്ളില്‍ മരിച്ചനിലയില്‍ പെണ്‍‍കുട്ടികളെ കണ്ടെത്തിയത്. രണ്ട് ദുപ്പട്ടകൾ കൂട്ടിക്കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു രണ്ടു മൃതദേഹങ്ങളും. പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യില്ലെന്നും കൊല്ലപ്പെട്ടതാകാമെന്നും കുടുംബം ആരോപിച്ചു. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ജില്ലാ പൊലീസ് മേധാവി അലോക് പ്രിയദർശി പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ഒരു മൊബൈല്‍ ഫോണും മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സിം കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമം ഭീതിപ്പെടുത്തുന്നു. അന്വേഷണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.