19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 27, 2024
October 26, 2024
October 17, 2024
October 15, 2024
September 14, 2024
June 24, 2024
June 17, 2024
March 21, 2024
March 20, 2024

വന്ദേഭാരത് ട്രെയിനിന്റെ മുൻഭാഗം തകര്‍ന്ന സംഭവം: കന്നുകാലികളുടെ ഉടമകള്‍ക്കെതിരെ കേസെടുത്തു

Janayugom Webdesk
അഹമ്മദാബാദ്
October 7, 2022 6:42 pm

വന്ദേഭാരത് ട്രെയിനിന്റെ മുൻഭാഗം തകര്‍ന്ന സംഭവത്തില്‍ കന്നുകാലികളുടെ ഉടമകള്‍ക്കെതിരെ കേസെടുത്തു. റയില്‍വേ പ്രൊട്ടഷൻ ഫോഴ്സാണ് കേസെടുത്തത്. ഇന്നലെയാണ് റയില്‍വേ ട്രാക്കില്‍ നിന്നിരുന്ന പോത്തുകളെ ഇടിച്ച് മുംബൈ-ഗാന്ധിനഗര്‍ ട്രെയിനിന്റെ മുൻഭാഗം തകര്‍ന്നത്.

അഹമ്മദാബാദിലെ വത്വ, റയില്‍വേ സ്റ്റേഷനുകള്‍ക്കിയില്‍ ഇന്നലെ രാവിലെ 11.15 നാണ് അപകടം നടക്കുന്നത്. അപകടത്തില്‍ നാല് പോത്തുകള്‍ ചത്തു. റയില്‍വേ ട്രാക്കിലിറങ്ങിയ പോത്തുകളുടെ ഉടമകൾക്കെതിരെ ആർപിഎഫ് എഫ്ഐആർ ഫയൽ ചെയ്തെന്ന് അഹമ്മദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാർ ജയന്ത് പറഞ്ഞു. എന്നാൽ പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ റയിൽവേ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: case filed against buf­fa­lo own­ers hit by Vande Bharat express
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.