21 January 2026, Wednesday

Related news

January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 9, 2026
January 8, 2026

ഇന്ത്യ‑പാകിസ്ഥാന്‍ യുദ്ധം തടഞ്ഞതിന് ട്രംപിന് നൊബേല്‍ നല്‍കണമെന്ന് അസീം മുനീര്‍

Janayugom Webdesk
വാഷിംങ്ടണ്‍
June 20, 2025 3:57 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി ജനറള്‍ അസീംമുനീറും കൂടിക്കാഴ്ച നടത്തിയതിനു ശേഷം പുതിയ വെളിപ്പെടുത്തലുകളുമായി വൈററ് ഹൗസ്. ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുഇന്ത്യ‑പാക് സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങാതിരിക്കുന്നതിന് ഇടപെടൽ നടത്തിയതിന്‍റെ പേരിലാണ് ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് ശുപാർശ ചെയ്യണമെന്ന് പാക് സൈനിക മേധാവി ആഹ്വാനം ചെയ്തത്.

ഇതിനു പിന്നാലെയാണ് ട്രംപ് അദ്ദേഹത്തിന് വിരുന്നൊരുക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുഇന്ത്യ‑പാക് സായുധസംഘർഷം അവസാനിച്ചത് താൻ ഇടപെട്ടതിനാലാണെന്നാണ് ട്രംപ് ആവർത്തിച്ചവകാശപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങൾക്കും വ്യാപാരക്കരാർ വാഗ്ദാനം ചെയ്തതോടെ പ്രശ്നം തീരുകയായിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അത്തരത്തിൽ ഒന്ന് ഉണ്ടാകില്ലെന്നും മോഡി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അസിം മുനീറുമായുള്ള കൂടിക്കാഴ്ച കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; ഞാനാണ് യുദ്ധം നിർത്തിയത്, പാകിസ്ഥാനെ എനിക്കിഷ്ടമാണ്. മോഡി ഒരു അസാധ്യമനുഷ്യനെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹവുമായി ഞാൻ സംസാരിച്ചിരുന്നു. ഇന്ത്യയുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ പോകുകയാണ്.

ഇന്ത്യ- പാക് യുദ്ധം ഞാനാണ് അവസാനിപ്പിച്ചത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യുദ്ധം അവസാനിപ്പിക്കാൻ ഈ മനുഷ്യൻ (അസിം മുനീർ) ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് മോഡിയും മറ്റുള്ളവരും. രണ്ടും ആണവരാജ്യങ്ങളായിരുന്നു. അവരതിലേക്ക് പോകുന്നതിന് മുമ്പ് എനിക്ക് നിർത്താൻ സാധിച്ചു’, അസിം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.