യുവകലാസാഹിതി യുഎഇയുടെ വനിതാ വിഭാഗമായ വനിതകലാ സാഹിതിയുടെ യുഎഇ കൺവൻഷൻ ഫെബ്രവരി 23 ന് ദുബായ് മാലിക് റെസ്റ്റോറൻ്റിൽ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മോധാവി ഡോ: മാളവിക ബിന്നി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം സർഗ്ഗ റോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫസ്‌ല നൗഷാദ് സ്വാഗതം ആശംസിച്ചു. സിബി ബൈജു അനുശോചന പ്രമേയവും വനിതാ കലാസാഹിതി മാർഗ്ഗരേഖയും റിപ്പോർട്ടും വനിതകലാസാഹിതി യു എ ഇ കൺവീനർ നമിത സുബീറും അവതരിപ്പിച്ചു.ഷിഫി മാത്യു, അക്ഷയ സന്തോഷ്, ബിനി പ്രദീപ്,സാറ ഷെയ്‌ഖ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. നിമിഷ ഷാജി നന്ദി രേഖപ്പെടുത്തി.
കേരളത്തെ മെച്ചപ്പെട്ട സാമൂഹിക സൂചികയിൽ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആശാ വർക്കറുമാരാണ്. കേന്ദ്ര സർക്കാരിന്റെ സ്കീമിൻ്റെ ഭാഗമായിട്ടാണ് ഇവർ പ്രവർത്തിക്കുന്നത് എങ്കിലും ഇവർക്ക് മെച്ചപ്പെട്ട അലവൻസ് നൽകുവാൻ സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും പരിശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കേന്ദ്ര വിഹിതം വൈകിയാൽ പോലും ഇവരുടെ അലവൻസ് സമയത്ത് നൽകുവാൻ കേരള സർക്കാർ പ്രത്യേക താൽപര്യം കാണിച്ചിട്ടുണ്ട്. പക്ഷേ ആശാ വർക്കറുമാർ നടത്തുന്ന മികച്ച സേവനങ്ങൾക്ക് മതിയായ തരത്തിലുള്ള പ്രതിഫലം അവർക്ക് ലഭിക്കുന്നില്ല. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ അടിയന്തരമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്ന് വനിത കലാസാഹിതി യുഎഇ കൺവെൻഷൻ പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.