ചിത്രകാരനും ശില്പിയുമായിരുന്ന അശാന്തന്റെ (വി കെ മഹേഷ് കുമാർ) സ്മരണക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് (നമ്പർ ‑1431) ഏർപ്പെടുത്തിയിട്ടുള്ള അശാന്തം 2023 സംസ്ഥാന തല ചിത്രകലാ പുരസ്കാരം നാലാമത് എഡിഷന്റെ പുരസ്‌കാരങ്ങൾ 21 ന് (ശനി) വൈകിട്ട് നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ സമർപ്പിക്കും. സമ്മേളനം പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
അശാന്തം 2023 ടൈറ്റിൽ അവാർഡ്, വിപിൻ വടക്കിനിയിലിനും ടി ആർ ഉദയകുമാർ, റിഞ്ചു എം എന്നിവർക്ക് സ്പെഷ്യൽ ജൂറി അവാർഡും ജിബിൻ കളർലിമ , ബിനു കൊട്ടാരക്കര എന്നിവർക്ക് കൺസോലേഷൻ അവാർഡും ചടങ്ങിൽ സമ്മാനിക്കും. അശാന്തം ടൈറ്റിൽ അവാർഡിന് 25,000 രൂപയും പ്രത്യേകം രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും, സ്പെഷ്യൽ ജൂറി അവാർഡിന് 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും, കൺസൊലേഷൻ അവാർഡിന് 5,000 രൂപ യും ശില്പവും പ്രശസ്തി പത്രവും സമ്മാനിക്കും.
ഇതിനോടൊപ്പം ചിത്രകലക്കും കലാമേഖലക്കും നൽകുന്ന പൂർണ്ണ പിന്തുണയും പ്രോത്സാഹനവും വിലയിരുത്തി മാധ്യമ രംഗത്ത് ശ്രദ്ധേയനായ ജനയുഗം കൊച്ചി ബ്യുറോ ലേഖകൻ ഷാജി ഇടപ്പള്ളിക്ക് അശാന്തം പ്രഥമ മാധ്യമ പുരസ്‌കാരവും ചടങ്ങിൽ സമ്മാനിക്കും. പ്രശസ്തി പത്രവും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്കാരം. കൂടാതെ അശാന്തൻ സ്മരണാർത്ഥം സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് എ വി ശ്രീകുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.