19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ആശിഷ് മിശ്ര പരിപാടികളില്‍ പങ്കെടുക്കുന്നത് ജാമ്യവ്യവസ്ഥാ ലംഘനമെന്ന് കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2024 9:35 pm

ലഖിംപൂര്‍ ഖേരി അക്രമക്കേസിലെ പ്രതികളിലൊരാളായ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകൻ ആശിഷ് മിശ്ര രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നത് ജാമ്യവ്യവസ്ഥാ ലംഘനമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രയ്ക്ക് തങ്ങാനാകില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഇരകളിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുകയും പരിപാടിയിൽ മുച്ചക്രസൈക്കിൾ വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നല്‍കിയ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 

വിചാരണയ്ക്കായി ഉത്തർപ്രദേശിൽ മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്ന സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥ മിശ്ര ലംഘിക്കുകയാണെന്ന് ഭൂഷൺ വാദിച്ചു. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ആശിഷ് മിശ്രയുടെ പേരില്‍ കുറ്റം ചുമത്തിക്കൊണ്ട് ലഖിംപൂര്‍ ഖേരി കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഡിസംബര്‍ 16ന് കേസിന്റെ വിചാരണ ആരംഭിക്കുകയായിരുന്നു.

Eng­lish Summary:Ashish Mishra’s par­tic­i­pa­tion in events is a vio­la­tion of bail, court says
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.