23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു 

ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന് സൂചന 
Janayugom Webdesk
മുംബൈ
February 12, 2024 8:26 pm
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെയ്ക്ക് ഒറ്റവരി രാജിക്കത്ത് കൈമാറി. പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണെന്ന് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറേയും അറിയിച്ചു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശങ്കര്‍റാവു ചവാന്റെ മകനാണ്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ചവാന്‍ 1987 മുതല്‍ 1989 വരെ ലോക്‌സഭാ എം.പിയായും സേവനമനുഷ്ഠിക്കുകയും 2014 മെയ് മാസത്തില്‍ വീണ്ടും രാജ്യസഭയിലേക്ക് രഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1986 മുതല്‍ 1995 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു.
1999 മുതല്‍ 2014 മെയ് വരെ അദ്ദേഹം മൂന്ന് തവണ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായി.  2008 ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ ഒമ്പതുവരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2010 നവംബറില്‍ കോണ്‍ഗ്രസ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നന്ദേഡ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ല്‍ പരാജയപ്പെട്ടു.
പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് വലിയ തലവേദനയായി മാറുകയാണ്. മഹാരാഷ്ട്രയില്‍ അടുത്തിടെ കോണ്‍ഗ്രസ്  ഉപേക്ഷിക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ചവാന്‍. സൗത്ത് മുംബൈ മുന്‍ എംപി മിലിന്ദ് ദേവ്റയും മുന്‍ എംഎല്‍എ ബാബ സിദ്ദിഖും നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.
ചവാന്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപി-ശിവസേന‑എൻസിപി സഖ്യത്തിൽ ചേർന്നേക്കുമെന്നാണ് സൂചന. ചവാന് ബിജെപി രാജ്യസഭാ സീറ്റ് നൽകിയേക്കും. ചവാനുമായി ബന്ധമുള്ള 12 ഓളം എംഎൽഎമാരും ഉടൻ പാർട്ടി മാറുമെന്നും സൂചനയുണ്ട്.
ചവാന്‍ ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമായ മറുപടി നല്‍കിയില്ല. മറ്റ് പാര്‍ട്ടികളിലെ ഉന്നതരായ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുതിര്‍ന്ന നേതാക്കളുടെ പെരുമാറ്റം കാരണം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുകയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
Eng­lish Sum­ma­ry: Ashok Cha­van Lat­est To Quit Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.