അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോത്ത് അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ പാര്‍ട്ടികളും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും ഇന്ത്യന്‍സഖ്യത്തെ കുറിച്ച് സംസാരിക്കവെ ഗെലോത്ത് പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക ഘടകത്തിന് പ്രാധാന്യമുണ്ടെന്നും എന്നാല്‍ നിലവിലെ രാജ്യത്തിന്‍റെ അവസ്ഥ എല്ലാ പാര്‍ട്ടികളിലും സമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഇന്ത്യന്‍ സഖ്യത്തെകുറിച്ച് സംസാരിക്കവേ ഗെലോത്ത് അഭിപ്രായപ്പെട്ടു. അതിന്റെ ഫലമായാണ് ഇന്ത്യന്‍ സഖ്യം ഉണ്ടായത്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി നരേന്ദ്ര മോഡിഅഹങ്കാരിയാകരുതെന്നും 2014ല്‍ അദ്ദേഹം അധികാരത്തില്‍ വന്നത് 31 ശതമാനം വോട്ടുകള്‍ക്കാണെന്നും ബാക്കിയുള്ള 69 ശതമാനം വോട്ടും അദ്ദേഹത്തിന് എതിരാണെന്നും ഗെലോത്ത്പറഞ്ഞു.
ഇന്ത്യന്‍ സഖ്യം ബെംഗളൂരുവില്‍ യോഗം ചേര്‍ന്നപ്പോള്‍എന്‍ഡിഎയ്ക്ക് ഭയപ്പാടുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടു നേടി ജയിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെയും ഗലോത്ത് തളളി 2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് 50 ശതമാനം വോട്ട് നേടാനാകില്ല ഗലോത്ത് കൂട്ടിച്ചേര്‍ത്തു
English Summary:
Ashok Galoth says that Rahul Gandhi is the prime ministerial candidate of the Congress in the next Lok Sabha elections
You may alsolike this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.