
2025ലെ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ ആയി മൊറോക്കോയുടെ പിഎസ്ജി താരം അഷ്റഫ് ഹക്കീമി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് സലായെയും വിക്ടർ ഒസിംഹെനെയും മറികടന്നാണ് ഹക്കിമി ഈ പുരസ്‌കാരം നേടിയത്. 52 വർഷത്തിനിടെ പുരസ്‌കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് ഹക്കിമി. 1998ൽ മിഡ്ഫീൽഡർ മുസ്തഫ ഹാദ്ജിക്ക് ശേഷം ഈ അവാർഡ് നേടുന്ന ആദ്യ മൊറോക്കക്കാരന്‍ എന്ന നേട്ടവും ഹക്കീമിയുടെ പേരിലായി.
പിഎസ്ജിക്ക് ലീഗ് കിരീടവും ലീഗ് കപ്പും നേടിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ച ഹക്കീമി ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിലും നിര്‍ണായക താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ലീഗിൽ ആറ് ഗോളുകളും നാല് അസിസ്റ്റുകളും, ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസണിലും ലീഗ് വൺ ടീം ഓഫ് ദി സീസണിലും നേടി.
ഗിസ്‌ലെയ്ൻ ചെബ്ബാക്കിന് വനിതാ ഫുട്‌ബോളർ ഓഫ് ദ ഇയർ അവാർഡും അൽ‑ഹിലാലിന്റെ യാസിൻ ബൗണൂവിന് ഗോൾകീപ്പർ ഓഫ് ദ ഇയർ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ മൊറോക്കോ നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.