ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികച്ച് ഇന്ത്യയുടെ ആര്‍ അശ്വിന്‍. 14–ാം ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലണ്ടിന്റെ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ടെസ്റ്റില്‍ മാന്ത്രിക സംഖ്യയിലെത്തുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (696), അനില്‍ കുംബ്ലെ (616), സ്റ്റുവര്‍ട്ട് ബ്രോഡ് (604), ഗ്ലെന്‍ മഗ്രാത് (563), ക്വേര്‍ട്‌നി വാല്‍ഷ് (519), നതാന്‍ ലിയോണ്‍ (517) എന്നിവരാണ് അശ്വിന് മുമ്പ് 500 വിക്കറ്റ് നേടിയ ബൗളര്‍മാര്‍.
ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറായി അശ്വിൻ മാറി. 98–ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 105 ടെസ്റ്റിൽനിന്ന് 500 വിക്കറ്റ് ക്ലബ്ബിലെത്തിയ അനിൽ കുംബ്ലെയെയാണ് അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
English Summary:Ashwin@500 in Test
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.