5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 30, 2024
October 30, 2024
October 30, 2024
October 29, 2024
October 26, 2024
October 26, 2024
October 23, 2024
October 19, 2024

മഴ…ഫ്ലോ കളഞ്ഞു

ഏഷ്യാ കപ്പില്‍ ഇന്ത്യ‑പാക് സൂപ്പര്‍ ഫോര്‍ മത്സരം റിസര്‍വ് ദിനമായ നാളെ പുനരാരംഭിക്കും
തകര്‍ത്തടിച്ച് രോഹിത്-ഗില്‍
121 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട്
കോലിയും രാഹുലും ക്രീസില്‍
Janayugom Webdesk
കൊളംബോ
September 10, 2023 10:04 pm

ഏഷ്യാ കപ്പ് ഇന്ത്യ‑പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മഴയെ തുടര്‍ന്ന് കളി പാതിവഴിയില്‍ നിര്‍ത്തിയതോടെ റിസര്‍വ് ദിനമായ നാളെ മത്സരം പുനരാരംഭിക്കും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്തായി. വിരാട് കോലി (16 പന്തിൽ എട്ട്), കെ എൽ രാഹുൽ (28 പന്തിൽ 17) എന്നിവരാണ് ക്രീസിൽ ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്തു. എങ്കിലും ഷഹീനെതിരെ സിക്‌സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. നസീമിനെതിരെ വിയര്‍ത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. ഇതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി.

ഗില്‍ 13-ാം ഓവറില്‍ അര്‍ധസെഞ്ചുറി നേടി. 37 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പിന്നാലെ ടീം സ്കോര്‍ 100 കടന്നു. ഗില്ലിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 42 പന്തുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്റെ അര്‍ധസെഞ്ചുറി പിറന്നത്. പക്ഷേ അര്‍ധസെഞ്ചുറി നേടിയ പിന്നാലെ ഇരുവരും പുറത്തായി. രോഹിത്താണ് ആദ്യം വീണത്. 49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 56 റണ്‍സെടുത്ത രോഹിത്തിനെ ഷദബ് ഖാന്‍ ഫഹീം അഷറഫിന്റെ കയ്യിലെത്തിച്ചു.

പിന്നാലെ ഗില്ലും വീണു. 52 പന്തില്‍ നിന്ന് 10 ഫോറടക്കം 58 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി സല്‍മാന്‍ അലിയുടെ കയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 123ന് രണ്ട് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. നേരത്തെ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്ക് പകരം ജസ്പ്രീത് ബുംറയും കളിക്കും.

eng­lish sum­ma­ry; Asia Cup India-Pak­istan Super Four game

you may also like this video;

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.